കായികം

യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് നവോമി ഒസാക്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ജപ്പാൻ താരം നവോമി ഒസാക്ക. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസറങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക്ക യു എസ് ഓപ്പൺ കിരീടം നേടിയത്.

അസറങ്കയ്ക്ക് മുന്നിൽ ആദ്യ സെറ്റ് അടിയറവെക്കേണ്ടി വന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി അടുത്ത രണ്ട് സെറ്റും ഒസാക്ക സ്വന്തമാക്കി. 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് ഒസാക്കയുടെ വിജയം.

31-കാരിയായ അസറെങ്ക ആദ്യ സെറ്റിൽ വെറും 26 മിനിറ്റിനുള്ളിൽ 22-കാരിയായ ഒസാക്കയെ കീഴടക്കി. രണ്ടാം സെറ്റിൽ അസറെങ്ക 2-0 ത്തിന് മുന്നിൽ നിൽക്കവെയാണ് ഒസാക്ക തിരിച്ചുവരവ് നടത്തിയത്.

2018-ലെ യുഎസ് ഓപ്പൺ, 2019-ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള ഒസാക്കയുടെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും