കായികം

ട്വന്റി20 ലോക കിരീടം അഫ്ഗാനിസ്ഥാന്‍ നേടും, ഞങ്ങള്‍ അതിന് കരുത്തരാണ്; റാഷിദ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോക കിരീടം ജയിക്കാനുള്ള കഴിവും, സാങ്കേതികത്വവും അഫ്ഗാനിസ്ഥാന്‍ ടീമിനുണ്ടെന്ന് റാഷിദ് ഖാന്‍. ട്വന്റി20 ലോക കിരീടമാണ് അഫ്ഗാന്‍ ടീം ലക്ഷ്യം വെക്കുന്നത്. അഫ്ഗാന്‍ ജനത ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണെന്നും റാഷിദ് ഖാന്‍ പറഞ്ഞു. 

ഞങ്ങള്‍ക്ക് അത് ചെയ്യാനാവും എന്ന വിശ്വാസം മാത്രമാണ് വരേണ്ടത്. മികച്ച സ്പിന്നര്‍മാരും, ഫാസ്റ്റ് ബൗളര്‍മാരും ഞങ്ങള്‍ക്കുണ്ട്. ബാറ്റിങ്ങിലും ഞങ്ങള്‍ക്ക് കഴിവുണ്ട്. എന്നാല്‍ വലിയ ടീമുകള്‍ക്കെതിരെ കളിച്ച് അനുഭവസമ്പത്ത് വേണം. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ ഉള്‍പ്പെടെ ഞങ്ങളുടെ പരിചയസമ്പത്തില്ലായ്മയാണ് കണ്ടത്. 

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റില്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും ഞങ്ങള്‍ക്ക് രൂപമുണ്ടായിരുന്നില്ലെന്ന് റാഷിദ് പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെയായിരുന്നു അത്. അന്ന് രണ്ട് ദിവസം കൊണ്ട് അഫ്ഗാനെ ഇന്ത്യ തോല്‍പ്പിച്ചു. 262 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 

അഫ്ഗാന്റെ ആദ്യ ടെസ്റ്റില്‍ കളിക്കാരെല്ലാം കണക്ക് കൂട്ടുകയായിരുന്നു. ആദ്യ ഫോര്‍ അടിച്ചത് ആര്, സിക്‌സ് പറത്തിയത് ആറ്, സിംഗിള്‍ എടുത്തത് ആര്. കളി ജയിക്കാന്‍ ഞങ്ങള്‍ക്കായില്ല. പക്ഷേ ഒരുപാട് പുതിയ കാര്യങ്ങള്‍ അവിടെ നിന്ന് പഠിച്ചു. അശ്വിനുമായുള്ള യൂട്യൂബ് ചാറ്റിലായിരുന്നു റാഷിദിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ