കായികം

മങ്കാദിങ് വേണ്ട, പകരം 5 റണ്‍സ് പിന്‍വലിക്കണം; മാറ്റം നിര്‍ദേശിച്ച് മുത്തയ്യ മുരളീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: മങ്കാദിങ് നിയവിരുദ്ധമാക്കുകയും, പകരം 5 പെനാല്‍റ്റി റണ്‍സ് ഈടാക്കുന്ന വിധം മാറ്റം കൊണ്ടുവരികയും വേണമെന്ന് ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ബാറ്റ്‌സ്മാനെ മങ്കാദിങ് ചെയ്യാന്‍ ബൗളര്‍ക്ക് അവകാശമില്ലെങ്കില്‍, നേരത്തെ ക്രീസ് ലൈനിന് പുറത്തിറങ്ങാന്‍ ബാറ്റ്‌സ്മാനും അവകാശമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. 

ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ബാറ്റ്‌സ്മാന്‍ ക്രീസ് ലൈന്‍ വിട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ബാറ്റ്‌സ്മനെ ഔട്ട് ആക്കുന്നതിന് പകരം സ്‌കോര്‍ ബോര്‍ഡില്‍ നിന്ന് അഞ്ച് റണ്‍സ് പിന്‍വലിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. 

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റാണ് മുരളീധരന്‍. ഡല്‍ഹി ക്യാപിറ്റല്‍സില്‍ മങ്കാദിങ് അനുവദിക്കില്ലെന്ന് അശ്വിനെ ബോധ്യപ്പെടുത്തുമെന്ന പോണ്ടിങ്ങിന്റെ വാക്കുകളോടെയാണ് മങ്കാദിങ് വീണ്ടും ചര്‍ച്ചയായത്. മങ്കാദിങ് കളിയുടെ മാന്യതയ്ക്ക് വിരുദ്ധമാണ്. എന്നാല്‍ ക്രീസ് ലൈന്‍ നേരത്തെ കടക്കുന്ന ബാറ്റ്‌സ്മാന് പെനാല്‍റ്റി റണ്‍സ് ഏര്‍പ്പെടുത്തണം എന്ന വാദം പോണ്ടിങ്ങും ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്