കായികം

വെടിക്കെട്ടോടെ ഇന്നിങ്‌സ് തുറക്കാനുണ്ടാവും, ഉറപ്പ്! ബാറ്റിങ് പൊസിഷനെ കുറിച്ച് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുംബൈ ഇന്ത്യന്‍സിനായി ഇത്തവണം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പിച്ച് നായകന്‍ രോഹിത് ശര്‍മ. മുന്‍ നിരയില്‍ ബാറ്റ് ചെയ്യുന്നതാണ് താന്‍ ആസ്വദിക്കുന്നത് എന്നും, മുംബൈക്ക് വേണ്ടിയായാലും ദേശിയ ടീമിന് വേണ്ടി ആയാലും അതില്‍ മാറ്റമൊന്നുമില്ലെന്നും രോഹിത് പറഞ്ഞു. 

കഴിഞ്ഞ സീസണിലും ഓപ്പണിങ്ങിലാണ് രോഹിത് ബാറ്റ് ചെയ്തത്. എന്നാല്‍ അതിന് മുന്‍പ് മൂന്നും നാലും സ്ഥാനങ്ങളില്‍ രോഹിത്തിന് ബാറ്റിങ്ങിന് ഇറങ്ങിയിട്ടുണ്ട്. ഇതാണ് ഈ സീസണില്‍ രോഹിത് ഏത് സ്ഥാനത്തായിരിക്കും ബാറ്റ് ചെയ്യുക എന്നതില്‍ ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തിയത്. 

കഴിഞ്ഞ സീസണില്‍ ഡികോക്ക് ആയിരുന്നു ഓപ്പണിങ്ങില്‍ രോഹിത്തിന്റെ പങ്കാളി. 'കഴിഞ്ഞ സീസണില്‍ മുഴുവന്‍ ഓപ്പണറായാണ് കളിച്ചത്. ഇത്തവണയും അതില്‍ മാറ്റമുണ്ടാവില്ല. ടീം മാനേജ്‌മെന്റ് എന്താണോ ആവശ്യപ്പെടുന്നത് ഞാന്‍ അത് ചെയ്യും. അതിലെനിക്ക് സന്തോഷം മാത്രമേയുള്ളു', രോഹിത് പറഞ്ഞു. 

2019 സീസണില്‍ 15 കളികളില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് 405 റണ്‍സ് ആണ് നേടിയത്. 2018ല്‍ രോഹിത് ബാറ്റിങ്ങിന് ഇറങ്ങിയത് രണ്ട് മത്സരങ്ങളില്ഡ മാത്രം. 2017ല്‍ പൂര്‍ണമായും മധ്യനിരയിലാണ് രോഹിത് കളിച്ചത്. അന്ന് 333 റണ്‍സാണ് രോഹിത്തിന് നേടാനായത്. 

ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറി നിന്ന് കളിച്ച രണ്ട് സീസണുകളാണ് രോഹിത്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സമയം. രോഹിത്-ഡികോക്ക് സഖ്യത്തെ ഓപ്പണിങ് സ്ഥാനത്ത് നിലനിര്‍ത്തുമെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ ജയവര്‍ധനേയും പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ