കായികം

ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തുടക്കം 8-0ന്; അമ്പരപ്പിച്ച് ലെവാന്‍ഡോവ്‌സ്‌കിയുടെ റബോണ അസിസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ബവാറിയ: ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ഷാല്‍ക്കെയെ എതിരില്ലാത്ത എട്ട് ഗോളിനാണ് ബയേണ്‍ തകര്‍ത്തുവിട്ടത്. ആദ്യ പകുതിയുടെ 31ാം മിനിറ്റില്‍ എത്തിയപ്പോള്‍ തന്നെ മൂന്ന് വട്ടം ബയേണ്‍ വല ചലിപ്പിച്ചു. 

ഹാട്രിക്കോടെ ഗ്നാബ്രി ഷാല്‍ക്കെ വധത്തിന് മുന്‍പില്‍ നിന്നപ്പോള്‍ ഗൊറെത്‌സ്‌കയും, ലെവാന്‍ഡോവ്‌സ്‌കിയും, തോമസ് മുള്ളറും, സനെയും ജാമലും പിന്നലെ ആക്രമണം തുടര്‍ന്നു. 11 വട്ടമാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് ബയേണ്‍ താരങ്ങള്‍ പന്ത് എത്തിച്ചത്. 

കളിയില്‍ ലെവാന്‍ഡോവ്‌സ്‌കിയില്‍ നിന്ന് വന്ന അസിസ്റ്റും അതിനിടയില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിക്കാന്‍ തുടങ്ങി. ഷാല്‍ക്കിന്റെ ഡിഫന്‍സീവ് ലൈനില്‍ രണ്ട് പ്രതിരോധ നിര താരങ്ങളെ വെട്ടിച്ച് ഗോള്‍ വല കുലുക്കാനുള്ള വഴി പ്രയാസമായപ്പോഴാണ് ബയേണ്‍ താരത്തിന്റെ കിടിലന്‍ പാസ് എത്തിയത്. ഇടംകാലില്‍ നിന്ന്, ഇടത് കാലിന്റെ പിറകിലൂടെ വലത് കാല്‍ കൊണ്ട്‌ പന്ത് തട്ടിയാണ് ബയേണിന്റെ അഞ്ചാം ഗോളിന് ലെവന്‍ഡോവ്‌സ്‌കി വഴി ഒരുക്കിയത്. 

ബുണ്ടസ് ലീഗയിലെ ആദ്യ മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചു കയറിയതിന്റെ റെക്കോര്‍ഡും ബയേണ്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും മുത്തമിട്ട ബയേണ്‍, കഴിഞ്ഞ എട്ട് സീസണുകളില്‍ തുടരെ ബുണ്ടസ് ലീഗ കിരീടം ഉയര്‍ത്തുകയാണ്. 

ഈ സീസണിലും കിരീടം ലക്ഷ്യമിട്ട് തന്നെയാണ് ഞങ്ങളിവിടെ എന്ന് വ്യക്തമാക്കുകയാണ് ചെയ്തതെന്ന് ബയേണ്‍ പരിശീലകന്‍ ഫഌക് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 17 മത്സരങ്ങളും തോറ്റ് വരികയായിരുന്ന ഷാല്‍ക്കെയെയാണ് ബയേണ്‍ നിലംപരിശാക്കി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്