കായികം

സൂപ്പർ കിങ്സിന് 163 റൺസ് വിജയലക്ഷ്യം; മുംബൈ 162‌/9

സമകാലിക മലയാളം ഡെസ്ക്

പിഎൽ 13-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 163 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.

വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ആദ്യ നാല് ഓവർ മികച്ച ബാറ്റിങ് പുറത്തെടുത്ത മുംബൈയെ അഞ്ചാം ഓവറിൽ ചെന്നൈ പിടിച്ചുകെട്ടി.  അഞ്ചാം ഓവർ എറിഞ്ഞ സ്പിന്നർ പിയുഷ് ചൗള രോഹിത് ശർമ്മയെ പുറത്താക്കി. പന്ത് മിഡ് ഓഫിലേക്ക് ഉയർത്തിയടിച്ച രോഹിത്തിന്റെ ഇന്നിങ്സ് സാം കറന്റെ കൈകളിൽ അവസാനിച്ചു. സ്കോർബോർഡിൽ 46 റൺസ് ചേർത്ത ശേഷമാണ് രോഹിത് ശർമ - ക്വിന്റൺ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശർമ 12 റൺസും ക്വിന്റൺ ഡിക്കോക്ക് 33 റൺസും നേടി.

31 പന്തിൽ 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ. സൂര്യകുമാർ യാദവ് (17), ഹാർദിക് പാണ്ഡ്യ (14), ക്രുനാൻ പാണ്ഡ്യ (3), പൊള്ളാർഡ് (18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ചൈന്നൈ നിരയിൽ എൻഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി