കായികം

അടിച്ചൊതുക്കി രാഹുല്‍; ഉജ്ജ്വല സെഞ്ച്വറി; ബാംഗ്ലൂരിന് ലക്ഷ്യം 207 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഈ ഐപിഎല്‍ സീസണിലെ ആദ്യ ശതകം കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ ബാറ്റില്‍ നിന്ന്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിലാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്. രണ്ട് തവണ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട രാഹുല്‍ 62 പന്തില്‍ നിന്നാണ് സെഞ്ച്വറി അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 83ലും 89ലും നില്‍ക്കേയാണ് രാഹുലിന് ലൈഫ് കിട്ടിയത്.

69 പന്തില്‍ 132 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. 14 ഫോറും ഏഴ് സിക്‌സും സഹിതമാണ് നായകന്റെ ഉജ്ജ്വല ഇന്നിങ്‌സ്. സെഞ്ച്വറിക്കൊപ്പം മറ്റൊരു നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐപിഎല്‍ പോരാട്ടത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രാഹുലിന്റെ പേരിലായി.

രാഹുലിന്റെ ഉജ്ജ്വല ബാറ്റിങ് മികവില്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206റണ്‍സെടുത്തു. 

ടോസ് നേടി ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ (26), നിക്കോളാസ് പൂരന്‍  (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (അഞ്ച്) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. കരുണ്‍ നായര്‍ (15) പുറത്താകാതെ നിന്നു. 

അവസാന നാലോവറില്‍ പഞ്ചാബ് അടിച്ചെടുത്തത് 74 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ നാലോവറില്‍ വഴങ്ങിയത് 57 റണ്‍സ്. ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ