കായികം

കുഴഞ്ഞു വീണത് ഹോട്ടല്‍ ലോബിയില്‍, സിപിആര്‍ നല്‍കാന്‍ ബ്രെറ്റ് ലീ ശ്രമിച്ചതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചായിരുന്നു ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡീന്‍ ജോണ്‍സിന്റെ വിയോഗം. മുംബൈ ഹോട്ടലിലെ ലോബിയില്‍ കുഴഞ്ഞു വീണതിന് പിന്നാലെ പിസിആര്‍ നല്‍കി ഡീന്‍ ജോണ്‍സിനെ തിരികെ കൊണ്ടുവരാന്‍ ബ്രെറ്റ് ലീ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. 

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രെറ്റ് ലീക്കൊപ്പം ഹോട്ടല്‍ ലോബിയില്‍ പ്രവേശിച്ച സമയത്താണ് ഡീന്‍ ജോണ്‍സ് കുഴഞ്ഞു വീണതെന്ന് ഡെയ്‌ലി മെയില്‍ ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ പ്രഭാത നടത്തത്തിനായി അദ്ദേഹം പോയിരുന്നതായി അടുത്ത സുഹൃത്തുക്കളും പറയുന്നു. 

എല്ലാം സാധാരണ പോലെ പോവുകയായിരുന്നു എന്നാണ് ഡീന്‍ ജോണ്‍സിനൊപ്പം കമന്ററി പാനലില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഡീന്‍ ജോണ്‍സിന്റെ മരണം എന്നാണ് സ്റ്റാര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നത്. 

ഓസ്‌ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളില്‍ നിന്ന് 46.55 എന്ന ബാറ്റിങ് ശരാശരിയില്‍ 3,631 റണ്‍സ് ആണ് ജോണ്‍സ് സ്‌കോര്‍ ചെയ്തത്. 11 സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി 164 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 44.61 എന്ന ബാറ്റിങ് ശരാശരിയില്‍ 6,068 റണ്‍സും കണ്ടെത്തി. ആറ് ശതകവും, 46 അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്