കായികം

ഗ്ലൂക്കോസ് കഴിച്ച് ഇറങ്ങൂ, ചെന്നൈ ബാറ്റിങ് നിരയെ പരിഹസിച്ച് സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് 200ന് മുകളില്‍ വെച്ച വിജയ ലക്ഷ്യം ചെന്നൈക്ക് മേല്‍ സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ടാവും. എന്നാല്‍ 175 റണ്‍സ് ഡല്‍ഹി മുന്‍പില്‍ വെച്ചപ്പോഴും ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ക്ക് മറുപടി ഉണ്ടായില്ല. തീവ്രത ഇല്ലാതെ പോവുന്ന ചെന്നൈ ബാറ്റിങ്ങിനെ പരിഹസിച്ചെത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് ചെന്നൈ ബാറ്റ്‌സ്മാന്മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കി ഊര്‍ജം വെപ്പിക്കാനാണ് സെവാഗ് പറയുന്നത്. ചെന്നൈ ബാറ്റിങ് നിര നേരിടുന്ന പ്രശ്‌നം മനസിലാക്കിയാണ് ട്വിറ്ററിലൂടെയുള്ള സെവാഗിന്റെ വാക്കുകള്‍. 

രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം ധോനിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചും സെവാഗ് എത്തിയിരുന്നു. ബാറ്റിങ് പൊസിഷനില്‍ ധോനി ഏഴാമനായി ഇറങ്ങിയത് തെറ്റായ തീരുമാനമാണെന്ന് സെവാഗ് പറഞ്ഞിരുന്നു. റണ്‍സ് വഴങ്ങിക്കൊണ്ടിരുന്നിട്ടും ചൗളക്കും ജഡേജക്കും ധോനി ഓവര്‍ നല്‍കി കൊണ്ടിരുന്നു. സഞ്ജു സാംസണിന് എതിരെ ചെന്നൈ സ്പിന്നര്‍മാര്‍ എറിഞ്ഞ നാല് ഓവറാണ് കളി രാജസ്ഥാന് ലഭിക്കാന്‍ കാരണമായതെന്നും സെവാഗ് പറഞ്ഞിരുന്നു. 

തുടരെ രണ്ട് തോല്‍വികളാണ് ചെന്നൈയെ സീസണിന്റെ തുടക്കത്തില്‍ തന്നെ തേടിയെത്തിയത്. ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് അടുത്ത മത്സരം എന്നത് ധോനിക്കും കൂട്ടര്‍ക്കും ആശ്വാസം നല്‍കുന്നു. ഡല്‍ഹിക്കെതിരെ 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ചെന്നൈ ഇറങ്ങിയപ്പോഴും ഓപ്പണര്‍മാര്‍ പരാജയപ്പെട്ടു. 

10 റണ്‍സ് എടുത്ത് മുരളി വിജയിയും, 14 റണ്‍സ് എടുത്ത് വാട്‌സനും മടങ്ങി. ഫോമില്‍ നില്‍ക്കുന്ന ഡുപ്ലസിസിന് മാത്രമാണ് അല്‍പ്പമെങ്കിലും സ്‌കോര്‍ കണ്ടെത്താനായത്. കേദാര്‍ ജാദവ് 26 റണ്‍സ് നേടിയെങ്കിലും വിജയ ലക്ഷ്യം മറികടക്കാനുള്ള ശ്രമം ജാദവിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. 10 പന്തില്‍ നിന്ന് 5 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രുതുരാജ് റണ്‍ഔട്ട് ആയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും