ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ആരാധ്യനായ വ്യക്തികളുടെ പട്ടികയില്‍ ടോപ് 20ല്‍ ഇടം പിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. കോഹ്ലിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന് എന്നിവരാണ് ആദ്യ 20ല്‍ ഇടംപിടിച്ചത്.
യുഗൗവിന്റെ സര്‍വേയിലാണ് കോഹ്ലിയുടെ നേട്ടം. ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് മോദി. 14ാം സ്ഥാനത്ത് അമിതാഭ് ബച്ചന്, 16ാമത് കോഹ്ലി. 17ാം സ്ഥാനത്ത് ഷാരൂഖ് ഖാന്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ലിസ്റ്റില്‍ ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാമത് എത്തിയപ്പോള്‍ 11ാം സ്ഥാനത്താണ് മെസി എന്ന പ്രത്യേകതയുമുണ്ട്.
അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ താരം മൈക്കല്‍ ജോര്‍ദാനാണ് ആദ്യ 20ലുള്ള മറ്റൊരു കായിക താരം. 13ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും ആരാധ്യനായ വ്യക്തികളിലേക്ക് വരുമ്പോള്‍ കോഹ്ലിക്ക് മുന്പില് ധോനി ഇടംപിടിക്കുന്നുണ്ട്. മോദി ഒന്നാമത് നില്ക്കുന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ധോനി.
ഏഴാമത് സച്ചിന് ടെണ്ടുല്‍ക്കര്‍ വരുന്നു. 9ാം സ്ഥാനത്താണ് കോഹ് ലി. ഇന്ത്യയിലും ഏറ്റവും ആരാധ്യനായ വ്യക്തികളില്‍ മെസിക്ക് മുന്പില് ക്രിസ്റ്റ്യാനോയുണ്ട്. 10ാം സ്ഥാനത്താണ് ക്രിസ്റ്റിയാനോ. മെസി 16ാം സ്ഥാനത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ