കായികം

'ലോക്ക്ഡൗണില്‍ അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് കോഹ്‌ലി നേരിട്ടത്'; വിവാദത്തില്‍ ഗാവസ്‌കറുടെ വിശദീകരണം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോഹ്‌ലിക്കും അനുഷ്‌ക ശര്‍മക്കും എതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

ഹിന്ദി ചാനലിന് വേണ്ടി കമന്ററി പറയുകയായിരുന്നു ഞാനും ആകാശ് ചോപ്രയും. വേണ്ടത്ര പരിശീലനം നടത്താന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല എന്നാണ് ആകാശ് ചോപ്ര പറഞ്ഞുകൊണ്ടിരുന്നത്. പല കളിക്കാരുടേയും ആദ്യ മത്സരങ്ങളില്‍ ആ കുറവ് പ്രകടവുമായിരുന്നു. ആദ്യ മത്സരത്തില്‍ രോഹിത്തിന് നന്നായി ബാറ്റ് ചെയ്യാനായില്ല. ധോനിക്ക് നന്നായി അടിക്കാന്‍ കഴിഞ്ഞില്ല. കോഹ് ലിക്കും കഴിഞ്ഞില്ല. പരിശീലനത്തിലെ കുറവ് കൊണ്ടാണ് അത്, ഗാവസ്‌കര്‍ പറഞ്ഞു. 

'ലോക്ക്ഡൗണ്‍ സമയത്ത് അവരുടെ ഫ്‌ളാറ്റിന് സമീപം നിന്ന് അനുഷ്‌കയുമായി കോഹ്‌ലി ക്രിക്കറ്റ് കളിച്ചിരുന്നു. അതല്ലാതെ ലോക്ക്ഡൗണ്‍ സമയത്ത് കോഹ്‌ലിക്ക് മറ്റ് പരിശീലനം ലഭിച്ചിട്ടില്ല. അതാണ് ഞാന്‍ പറഞ്ഞത്. കോഹ്‌ലിക്ക് പന്തെറിയുകയായിരുന്നു അനുഷ്‌ക. ഞാന്‍ അവിടെ മറ്റൊരു വാക്കും ഉപയോഗിച്ചിട്ടില്ല. അവിടെ എവിടെയാണ് അനുഷ്‌കയെ ഞാന്‍ കുറ്റപ്പെടുത്തുന്നത്?' 

ലൈംഗിക ചുവയോടെ ഇവിടെ എന്താണ് ഞാന്‍ സംസാരിച്ചത്. അവര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയില്‍ ഊന്നിയാണ് എന്റെ വാക്കുകള്‍. നിങ്ങള്‍ അത് തെറ്റായി വ്യാഖ്യാനിച്ചാല്‍ എനിക്കെന്ത് ചെയ്യാനാവും? വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്കൊപ്പം ഭാര്യമാരെ പോവാന്‍ അനുവദിക്കണം എന്ന് വാദിക്കുന്ന വ്യക്തിയാണ് ഞാനെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം