കായികം

രോഹിതിനെ കാത്ത് ഐപിഎല്ലിലെ മറ്റൊരു നേട്ടം; ഇന്ന് പത്ത് റണ്‍സ് നേടിയാല്‍ ഹിറ്റ്മാന്‍ പിന്നിടുക ഈ നാഴികക്കല്ല്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ കാത്ത് മറ്റൊരു നേട്ടവും. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ട മുംബൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കീഴടക്കി വിജയ വഴിയിലെത്തി. രോഹിത് ശര്‍മയുടെ മികച്ച ബാറ്റിങായിരുന്നു മുംബൈയുടെ വിജയം അനായാസമാക്കിയത്. 

ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ പത്ത് റണ്‍സ് കൂടി നേടിയാല്‍ രോഹിതിന് നേട്ടം സ്വന്തമാക്കാം. ഐപിഎല്ലില്‍ 5000 റണ്‍സെന്ന നേട്ടമാണ് മുംബൈ നായകനെ കാത്തിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന സുരേഷ് റെയ്‌ന എന്നിവരാണ് നേരത്തെ 5000 റണ്‍സ് പിന്നിട്ട രണ്ട് താരങ്ങള്‍. ഇന്ന് പത്ത് റണ്‍സ് നേടിയാല്‍ ആ പട്ടികയിലേക്ക് മൂന്നാമനായി രോഹിതിന് പ്രവേശിക്കാം. 

നിലവില്‍ 4,990 റണ്‍സാണ് രോഹിതിന്റെ ഐപിഎല്‍ സമ്പാദ്യം. 190 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്‍സ്. കോഹ്‌ലി 5,427 റണ്‍സും റെയ്‌ന 5,368 റണ്‍സുമാണ് നേടിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു