കായികം

അക്‌സറിന് പിന്നാലെ ദേവ്ദത്ത് പടിക്കലിനും കോവിഡ്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് കോവിഡ്. ഐസൊലേഷനിലാണ് ദേവ്ദത്ത് ഇപ്പോള്‍. ഇതോടെ ദേവ്ദത്തിന് ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാവും. 

ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗങ്ങള്‍. ചെന്നൈയിലാണ് ആര്‍സിബി ടീം ഇപ്പോള്‍. ഏപ്രില്‍ 9ന് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. 

2020 ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. 15 കളിയില്‍ നിന്ന് 473 മത്സരങ്ങളാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 31.53. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ വലിയ മികവ് പുറത്തെടുത്താണ് ഇത്തവണ ഐപിഎല്ലിനായി പടിക്കല്‍ എത്തിയത്. 

ആറ് കളിയില്‍ നിന്ന് 218 റണ്‍സ് ആണ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പടിക്കല്‍ നേടിയത്. വിജയ് ഹസാരെ ട്രോഫിയിലേക്ക് എത്തിയപ്പോള്‍ 147.40 എന്നതാണ് ദേവ്ദത്തിന്റെ ബാറ്റിങ് ശരാശരി. ഏഴ് കളിയില്‍ നിന്ന് വാരിക്കൂട്ടിയത് 737 റണ്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും