കായികം

മുംബൈക്കെതിരെ 5 വിക്കറ്റ് വീഴ്ത്തുന്ന ഒരേയൊരു ബൗളര്‍; റെക്കോര്‍ഡിട്ട് ഹര്‍ഷല്‍ പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അഞ്ച് വട്ടം കിരീടം തൊട്ട് കരുത്ത് കാണിച്ച് വരുന്ന മുംബൈയെ മലര്‍ത്തിയടിച്ചായിരുന്നു ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍ നിറഞ്ഞത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂരിന്റെ കൂറ്റനടി വീരന്മാരെ തകര്‍ത്തതിനൊപ്പം ഒരു റെക്കോര്‍ഡും ഹര്‍ഷല്‍ സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ത്തു. 

മുംബൈ ഇന്ത്യന്‍സിന് എതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമാണ് ഹര്‍ഷല്‍. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഹര്‍ഷലിന്റെ നേട്ടം. ഹര്‍ഷല്‍ പിഴുത അഞ്ച് വിക്കറ്റില്‍ മൂന്നും വന്നത് അവസാന ഓവറിലാണ്. ക്രുനാല്‍ പാണ്ഡ്യ, പൊള്ളാര്‍ഡ്, ജെന്‍സന്‍ എന്നിവരുടെ വിക്കറ്റാണ് അവസാന ഓവറില്‍ ഹര്‍ഷല്‍ പിഴുതത്.

അതിന് മുന്‍പത്തെ തന്റെ ഓവറില്‍ ഹര്‍ദിക്കിനേയും ഇഷാന്‍ കിഷനേയും ഹര്‍ഷല്‍ പുറത്താക്കി. ഹര്‍ഷല്‍ പട്ടേലാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരിക്കെ ബാംഗ്ലൂരിനായി വിജയ റണ്‍ നേടിയതും ഹര്‍ഷല്‍ ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു