കായികം

ക്യാച്ചെടുക്കാന്‍ മുന്‍പിലേക്ക് ഓടി, പന്ത് വീണത് പിറകില്‍; പാക് താരത്തിന് പിണഞ്ഞ അബദ്ധം

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്‌: നാല് വര്‍ഷത്തിന് ശേഷം പാകിസ്ഥാന് വേണ്ടി കളിക്കാനിറങ്ങിയതായിരുന്നു ഷര്‍ജീല്‍ ഖാന്‍. അവിടെ കണക്കു കൂട്ടലുകളെല്ലാം ഷര്‍ജീലിന് പാടെ തെറ്റി. ഫീല്‍ഡിങ്ങിന് ഇടയില്‍ ഷര്‍ജീലിന് പിണഞ്ഞ അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.

ജോഹന്നാസ്ബര്‍ഗില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20യിലാണ് സംഭവം. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ 13ാം ഓവറില്‍ ക്യാച്ചെടുക്കാന്‍ വന്നപ്പോഴാണ് ഷര്‍ജിലിന്റെ അബദ്ധം. ഖ്വാദിറിന്റെ ഗൂഗ്ലിയില്‍ ലോങ് ഓണിലേക്കാണ് ജോര്‍ജ് ലിന്‍ഡെ ഉയര്‍ത്തി അടിച്ചത്. പക്ഷേ ടൈമിങ് പിഴച്ചു. 

ലോങ് ഓണില്‍ ഫീല്‍ഡറായി നിന്നത് ഷര്‍ജീലും. ഉയര്‍ന്ന് വരുന്ന പന്തില്‍ നോക്കിയുള്ള ഷര്‍ജീലിന്റെ കണക്കു കൂട്ടല്‍ പാടെ തെറ്റി. ഷര്‍ജീലിന്റെ പിന്നിലായാണ് പന്ത് വന്ന് വീണത്. ഈ സമയം ലോങ് ഓഫില്‍ നിന്ന് ഓടിയെത്തിയ ഫീല്‍ഡര്‍ പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കാതെ രക്ഷിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ