കായികം

ഡല്‍ഹി ക്യാപിറ്റല്‍സിന് ഇരട്ട പ്രഹരം; നോര്‍ജെയ്ക്ക് കോവിഡ്, റബാഡയും നാളെ കളിച്ചേക്കില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ താരം നോര്‍ജെയ്ക്ക് കോവിഡ്. വ്യാഴാഴ്ച സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പായാണ് നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ക്വാറന്റൈനില്‍ കഴിയുന്നതിന് ഇടയില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് സൗത്ത് ആഫ്രിക്കന്‍ പേസറുടെ ഫലം പോസിറ്റീവായത്. ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെയാണ് നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവാകുന്നത്. 

ഇതോടെ 10 ദിവസം കൂടി നോര്‍ജെ ഐസൊലേഷനിലിരിക്കണം. രണ്ട് കോവിഡ് ഫലങ്ങള്‍ നെഗറ്റീവാകുകയും വേണം. എപ്പോഴാണ് നോര്‍ജെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമല്ല. നേരത്തെ നിതീഷ് റാണ, ദേവ്ദത്ത് പടിക്കല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. 

നോര്‍ജെയ്ക്ക് കോവിഡ് പോസിറ്റീവായതോടെ റബാഡയേക്ക് ടീമിനൊപ്പം ചേരാനും തടസമാവുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്ന് വിമാനത്തില്‍ ഒരുമിച്ചാണ് ഇരുവരും ഇന്ത്യയിലേക്ക് വന്നത്. രണ്ട് പേസര്‍മാരേയും ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ വരുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ