കായികം

വിക്കറ്റ് നഷ്ടപ്പെട്ടതിലെ രോഷപ്രകടനം; വിരാട് കോഹ്‌ലിക്ക് താക്കീത്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെയുള്ള രോഷപ്രകടനത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് താക്കീത്. ഹൈദരാബാദിനെതിരെ 33 റണ്‍സ് എടുത്ത് പുറത്തായതിന് പിന്നാലെയാണ് കോഹ് ലി ക്ഷുഭിതനായത്. 

ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്നതിന് ഇടയില്‍ കോഹ്‌ലി ബൗണ്ടറി റോപ്പിലും, ആര്‍സിബി ഡഗൗട്ടിലെ കസേരയിലും ദേഷ്യത്തില്‍ തട്ടി. ഇതിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന് താക്കീത് നല്‍കിയത്. എന്നാല്‍ പിഴയും, വിലക്കും ലഭിക്കാതെ കോഹ് ലി രക്ഷപെട്ടു. 

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റിലെ ലെവല്‍ 1 ഒഫന്‍സ് 2.2 ആണ് കോഹ്‌ലിയുടെ മേല്‍ ചുമത്തിയത്. കോഹ്‌ലി തന്റെ തെറ്റ് ഇവിടെ അംഗീകരിച്ചു. കളിയിലേക്ക് വരുമ്പോള്‍ സീസണിലെ രണ്ടാം ജയം റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 6  റണ്‍സിനാണ് തോല്‍പ്പിച്ചത്. 150 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 143 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. കഴിഞ്ഞ കളിയില്‍ മുംബൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് സംഭവിച്ചതിന് സമാനമായിരുന്നു അവസാന ഓവറുകളിലെ ഹൈദരാബാദിന്റെ തകര്‍ച്ച.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി