കായികം

ടി നടരാജന്റെ പരിക്ക്; മെഡിക്കല്‍ സംഘം ഉചിതമായ തീരുമാനം എടുക്കുമെന്ന് വിവിഎസ് ലക്ഷ്മണ്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മുംബൈക്കെതിരായ കളിയില്‍ ടി നടരാജനെ ഉള്‍പ്പെടുത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി സണ്‍റൈസേഴ്ഡ് ഹൈദരാബാദ് മെന്റര്‍ വിവിഎസ് ലക്ഷ്മണ്‍. നടരാജന് പകരം ഖലീല്‍ അഹ്മദിനെയാണ് ഹൈദരാബാദ് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയത്. 

ഇടത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് നടരാജന് കളിക്കാന്‍ കഴിയാതിരുന്നത് എന്ന് ലക്ഷ്മണ്‍ പറഞ്ഞു. നടരാജന്റെ ഫിറ്റ്‌നസില്‍ ഹൈദരാബാദിന്റെ മെഡിക്കല്‍ സംഘം ഉചിതമായ തീരുമാനമെടുക്കുമെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി. 

ഖലീല്‍ അഹ്മദിന്റെ പ്രകടനത്തെ ഹൈദരാബാദ് മെന്റര്‍ പ്രശംസിക്കുകയും ചെയ്തു. സാഹചര്യങ്ങള്‍ ഖലീല്‍ നന്നായി വിലയിരുത്തി, പല വേരിയേഷനുകളും കൊണ്ടുവന്നു. ഖലീലിന്റെ ബൗളിങ്ങില്‍ എസ്ആര്‍എച്ചിന് ഒരുപാട് പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. 

നടരാജന് വിശ്രമം നല്‍കിയതാണെന്നും, ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നും ഹൈദരാബാദ് ടീം ഡയറക്ടര്‍ ടോം മൂഡി പറഞ്ഞിരുന്നു. ജോലി ഭാരം കുറക്കുന്നതിനായി മാറ്റി നിര്‍ത്തിയതാണ്. നീണ്ട ടൂര്‍ണമെന്റാണ് ഐപിഎല്‍. ഒരുപാട് മത്സരങ്ങള്‍ നടരാജന്‍ തുടരെ കളിച്ച് കഴിഞ്ഞതായും ടോം മൂഡി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ