കായികം

എറിഞ്ഞിട്ട് ഹൈദരാബാദ്, തകർന്നടിഞ്ഞ് പഞ്ചാബ് നിര; വിജയലക്ഷ്യം 121 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ  സൺറൈസേഴ്സ് ഹൈദരാബാദിന് 121 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് 120 റൺസിന് ഓൾഔട്ടായി.

പഞ്ചാബ് നിരയിൽ 22 റൺസ് നേടിയ ഷാറൂഖ് ഖാൻ ആണ് ടോപ് സ്‌കോറർ. 25 പന്തിൽ ഓപണർ മായങ്ക് അഗർവാളും 22 റൺസ് നേടി. ക്രിസ് ഗെയിൽ (15), ദീപക് ഹുഡ(13), മൊയിസസ്(14) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ കെ എൽ രാഹുൽ നാല് റൺസ് മാത്രം നേടി പുറത്താകുകയായിരുന്നു. 

ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശർമ്മ രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, സിദ്ദാർത്ഥ് കൗൾ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

രണ്ടു മാറ്റങ്ങളോടെയാണ് പഞ്ചാബ് ഇന്ന് കളത്തിലിറങ്ങിയത്. ജൈ റിച്ചാർഡ്‌സണും റിലി മെറിഡിത്തിനും പകരം ഫാബിയാൻ അലനും മോയ്‌സസ് ഹെന്റിക്വസുമാണ് ഇന്ന് ടീമിലിടം നേടിയത്. ഹൈദരാബാദ് ടീമിൽ മുജീബ്, അബ്ദുൾ സമദ്, മനീഷ് പാണ്ഡെ എന്നിവർക്ക് പകരം കെയ്ൻ വില്യംസൺ, കേദാർ ജാദവ്, സിദ്ധാർഥ് കൗൾ എന്നിവർ ഇടംനേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്