കായികം

അവസാന ഓവറില്‍ 37 റണ്‍സ്! തകര്‍ത്തടിച്ച് ജഡേജ; 28 പന്തില്‍ 62 റണ്‍സ്; ബാംഗ്ലൂരിന് ലക്ഷ്യം 192 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൂജ്യത്തിന് പുറത്താവുന്നതില്‍ നിന്ന് രക്ഷപ്പെട്ട രവീന്ദ്ര ജഡേജ സംഹാര താണ്ഡവമാടിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന് മുന്നില്‍ 192 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 28 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 62 റണ്‍സ് അടിച്ചുകൂട്ടിയ ജഡേജ അവസാന ഓവറില്‍ മാത്രം 37 റണ്‍സാണ് വാരിയത്. 

ടോസ് നേടി ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍  ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് സ്വന്തമാക്കിയത്. 

ഫാഫ് ഡുപ്ലെസി (50), റുതുരാജ് ഗെയ്ക്‌വാദ് (33), സുരേഷ് റെയ്‌ന (24), അമ്പാട്ടി റായിഡു (14) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും അവസാന ഓവറില്‍ 37 റണ്‍സ് വഴങ്ങി ഹര്‍ഷല്‍ പട്ടേല്‍ ധാരാളിയായി. അവസാന ഓവറില്‍ ഒന്നാം പന്തും രണ്ടാം പന്തും മൂന്നാം പന്തും സിക്‌സിന് പറത്തി ജഡേജ. മൂന്നാം പന്ത് നോബോളും ആയി. അടുത്ത പന്തും സിക്‌സ്. നാലാം പന്തില്‍ രണ്ട് റണ്‍സ്. പിന്നാലെ അഞ്ചാം പന്തില്‍ സിക്‌സ്, ആറാം പന്തില്‍ ഫോര്‍. അവസാന ഓവറില്‍ 37 റണ്‍സ്!. ശേഷിച്ച ഒരു വിക്കറ്റ് യുസ്‌വേന്ദ്ര ചഹല്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു