കായികം

കുറിച്ചിട്ടോളു, ഐപിഎല്‍ അവസാനിക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍ ടോപ് സ്‌കോററായിരിക്കും: ഡേവിഡ് ഹസി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 15, 33, 21, 0, 11 എന്നതാണ് കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിന്റെ സ്‌കോര്‍. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ഗില്‍ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഉണ്ടാവുമെന്ന് പറയുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മെന്റര്‍ ഡേവിഡ് ഹസി. 

രാജസ്ഥാന് മുന്‍പിലും മുട്ടുമടക്കിയതോടെ തുടരെ നാലാം തോല്‍വിയിലേക്കാണ് കൊല്‍ക്കത്ത വീണത്. രാജസ്ഥാനെതിരെ 19 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്. സ്റ്റാര്‍ പ്ലേയറാണ് ഗില്‍. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ കൊടുങ്കാറ്റ് തീര്‍ത്താണ് ഗില്‍ വരുന്നതെന്ന് ഹസി പറഞ്ഞു. 

ഫോം വരികയും പോവുകയും ചെയ്യും. എന്നാല്‍ ക്ലാസ് പൊയ്‌പോകില്ല. ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറുകള്‍ ഗില്ലിന്റേതാവും. ക്ലാസ് താരമാണ് ഗില്‍, ഹസി പറഞ്ഞു. 

രാജസ്ഥാന് എതിരെ 133 റണ്‍സ് മാത്രമാണ് ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താത്ത വാങ്കഡെയില്‍ കൊല്‍ക്കത്തയ്ക്ക് നേടാനായത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 200ന് മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്ത് അരികിലെത്തിയതിന്റെ ആത്മവിശ്വാസം പക്ഷേ രാജസ്ഥാനെതിരെ ഇറങ്ങിയപ്പോള്‍ കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ പ്രകടമായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്