കായികം

മാസ്‌ക് ഇടാതെ റോഡില്‍ നിന്ന് ക്രിക്കറ്റ് കളി; 20കാരന് ജാമ്യം നല്‍കാതെ കോടതി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാസ്‌ക് ഇടാതെ കര്‍ഫ്യൂ നിയമങ്ങള്‍ തെറ്റിച്ച് ക്രിക്കറ്റ് കളിച്ച 20കാരന് ജാമ്യം നല്‍കാതെ മുംബൈ കോടതി. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് മുംബൈ സെഷന്‍സ് കോടതി വ്യക്തമാക്കി. 

നവീന്‍ ഖുറേഷി എന്ന 20കാരനാണ് ജാമ്യം നിഷേധിച്ചത്. നവീദും മറ്റ് കുട്ടികളും നിയമം കയ്യിലെടുക്കുകയാണ് ചെയ്തത്. കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെയെല്ലാം പരാജയപ്പെടുത്തുന്നതാണ് ഇതെന്ന് സെഷന്‍സ് കോടതി ജഡ്ജി അഭിജിത് നന്ദഗനോക്കര്‍ പറഞ്ഞു. 

റോഡിന് നടുവില്‍ മറ്റ് ആറ് കുട്ടികള്‍ക്കൊപ്പമാണ് നവീദ് ക്രിക്കറ്റ് കളിച്ചത്. പൊലീസ് വന്നതോടെ ഇവര്‍ ഓടിയൊളിച്ചു. എന്നാല്‍ മൊബൈല്‍ എടുക്കാതെയാണ് ഇവര്‍ ഓടിപോയത്. ഈ മൊബൈലുകള്‍ പൊലീസുകാര്‍ കൈക്കലാക്കി. 

പൊലീസുകാരുടെ കയ്യില്‍ നിന്ന് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ഇവര്‍ ശ്രമം നടത്തി എന്നുള്‍പ്പെടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം എടുക്കുകയായിരുന്നു. ഖുറേഷിക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു