കായികം

'കരുത്തരായിരിക്കു, ഇത്‌ ഒരുമിച്ച് പ്രാര്‍ഥിക്കേണ്ട സമയം'; ഇന്ത്യയോട് ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതായി പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഒരുമിച്ച് പ്രാര്‍ഥിക്കുകയും ഐക്യത്തോടെ നില്‍ക്കുകയും ചെയ്യേണ്ട സമയമാണ് ഇതെന്ന് ബാബര്‍ അസം പറഞ്ഞു. 

ഇന്ത്യക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബുര്‍ജ് ഖലീഫ ത്രിവര്‍ണത്തില്‍ നിറഞ്ഞതിന്റെ ചിത്രം പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളില്‍ ബാബര്‍ അസം എത്തിയത്. എല്ലാ ജനങ്ങളും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും നമ്മുടെ തന്നെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇതെന്നും ബാബര്‍ അസം ഓര്‍മപ്പെടുത്തുന്നു. 

നേരത്തെ പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയെ സഹായിക്കണം എന്ന ആഹ്വാനവുമായി എത്തിയിരുന്നു. ഓക്‌സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും ധനസമാഹരണം നടത്താനുമാണ് പാക് ജനതയോട് അക്തര്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു