കായികം

ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയിലേക്ക് മാറ്റണം; പുതിയ ഓപ്പണിങ് സഖ്യത്തെ നിര്‍ദേശിച്ച് ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മോശം ഫോമില്‍ തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയിലേക്ക് ഇറക്കി കളിപ്പിക്കണം എന്ന് സുനില്‍ ഗാവസ്‌കര്‍. പഞ്ചാബിനെതിരേയും ഗില്‍ പരാജയപ്പെട്ടതോടെയാണ് ഗാവസ്‌കറുടെ പ്രതികരണം. 

ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 89 റണ്‍സ് മാത്രമാണ് ഗില്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. സുനില്‍ നരെയ്‌നൊപ്പം ഗില്‍ ഓപ്പണ്‍ ചെയ്യണമോ, രാഹുല്‍ ത്രിപദി ഓപ്പണ്‍ ചെയ്യണമോ എന്ന് കൊല്‍ക്കത്ത ചിന്തിക്കണം. ഗില്ലാണെങ്കില്‍ അവിടെ പ്രയാസപ്പെടുകയാണ്. നരെയ്‌നൊപ്പം ത്രിപദി ഓപ്പണ്‍ ചെയ്‌തേക്കാം, ഗാവസ്‌കര്‍ പറഞ്ഞു. 

നിതീഷ് റാണ മൂന്നാമത് ബാറ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ത്രിപദി മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുമുണ്ടെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. സീസണില്‍ ഇതുവരെ രണ്ട് കളിയില്‍ മാത്രമാണ് ഗില്‍ 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. 

മോശം ഫോമില്‍ തുടരുന്ന ഗില്ലിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മെന്റര്‍ ഡേവിഡ് ഹസി എത്തിയിരുന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിട്ടാവും ഗില്‍ സീസണ്‍ അവസാനിപ്പിക്കുക എന്നാണ് ഹസി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു