കായികം

10ൽ 5 മാർക്ക് പോലും പന്തിന്റെ നായകത്വത്തിന് നൽകില്ല; രൂക്ഷ വിമർശനവുമായി വിരേന്ദർ സെവാഗ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ബാംഗ്ലൂരിനോട് ഒരു റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനെ വിമർശിച്ച് വീരേന്ദർ സെവാഗ്. 10ൽ അഞ്ച് മാർക്ക് പോലും പന്തിന്റെ നായകത്വത്തിന് നൽകില്ലെന്ന് സെവാഗ് പറഞ്ഞു.

ബൗളർമാരെ വേണ്ടവിധം വിനിയോഗിക്കാത്തത് ചൂണ്ടിയാണ് സെവാഗിന്റെ വിമർശനം. പത്തിൽ അഞ്ച് മാർക്ക് പോലും ഞാൻ നൽകില്ല പന്തിന്റെ നായകത്വത്തിന്. കാരണം അത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ല. നമ്മുടെ പ്രധാന ബൗളർ ഇല്ലാതെ വരുമ്പോൾ കണക്ക് കൂട്ടലുകൾ തെറ്റാം. അവിടെയാണ് നായകത്വം മികച്ചതാവേണ്ടത്. സാഹചര്യത്തിന് അനുസരിച്ച് ബൗളർമാരെ ഉപയോഗിക്കണം, സെവാഗ് പറഞ്ഞു.

ഈ കാര്യങ്ങൾ പഠിക്കണം. അല്ലെങ്കിൽ തോന്നുന്ന ആർക്കെങ്കിലും പന്ത് നൽകി കൊണ്ടിരിക്കണം. സാഹചര്യം നോക്കി ബൗളിങ്, ഫീൽഡിങ് ചെയിഞ്ചുകൾ നടത്തണം. നല്ല ക്യാപ്റ്റനാവണം എങ്കിൽ ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ വേണമെന്നും സെവാഗ് ഓർമിപ്പിക്കുന്നു.

ടോസ് നേടിയ ഡൽഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരിക്കൽ കൂടി ഡിവില്ലിയേഴ്സ് നിറഞ്ഞാടിയപ്പോൾ ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിലേക്ക് എത്തി. 42 പന്തിൽ നിന്ന് 75 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്. 172 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് വേണ്ടി പന്ത് പക്വതയാർന്ന ഇന്നിങ്സും ഹെറ്റ്മയർ വെടിക്കെട്ട് ഇന്നിങ്സുമായി പൊരുതി. എന്നാൽ ഒരു റൺ അകലെ ഡൽഹി വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍