കായികം

'ഈ നാല് പേരുടെ അടുത്തേക്കാണ് ഞാന്‍ വരിക'; ഉപദേശം തേടുന്നത് ഇവരില്‍ നിന്നെന്ന് ഋഷഭ് പന്ത്‌

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡും അതിജീവിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഒരുങ്ങുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. 2018ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഋഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ഇടയിലെ തന്റെ രാജ്യാന്തര ക്രിക്കറ്റ് യാത്രക്കിടയില്‍ നിര്‍ദേശങ്ങള്‍ക്കായി ആരെയെല്ലാമാണ് സമീപിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് പന്ത് ഇപ്പോള്‍. 

നാല് പേരിലേക്കാണ് ഇവിടെ ഋഷഭ് പന്ത് വിരല്‍ ചൂണ്ടുന്നത്. രോഹിത്തിനോട് ഞാന്‍ ഒരുപാട് സംസാരിക്കാറുണ്ട്. കളിയെ കുറിച്ച്, മുന്‍പ് നടന്ന മത്സരങ്ങളെ കുറിച്ചു, നമുക്ക് എന്തൊക്കെ ചെയ്യാമായിരുന്നു എന്ന്, എന്താണ് നമ്മള്‍ ചെയ്യാതിരുന്നത് എന്നെല്ലാം. സാങ്കേതിക കാര്യങ്ങളില്‍ എനിക്ക് കോഹ് ലിയില്‍ നിന്ന് സഹായം ലഭിക്കുന്നു. പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍, ബാക്ക്ഫൂട്ടിലോ, ഫോര്‍വേര്‍ഡിലോ കളിക്കേണ്ടത് എന്നത് സംബന്ധിച്ചെല്ലാം, പന്ത് പറയുന്നു. 

രവി ശാസ്ത്രി, ആര്‍ അശ്വിന്‍ എന്നിവരുടെ പേരുകളാണ് പന്ത് പിന്നെ പറയുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കളിച്ച് പരിചയമുണ്ട് രവി ശാസ്ത്രിക്ക്. അദ്ദേഹവുമായി ഞാന്‍ ഒരുപാട് സംസാരിക്കുന്നു. എന്താവും ബാറ്റ്‌സ്മാന്‍ ചെയ്യുക എന്നത് സംബന്ധിച്ച് അശ്വിന് എല്ലായ്‌പ്പോഴും വ്യക്തമായ ധാരണയുണ്ട്. ബൗള്‍ ചെയ്യുമ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് ഞാന്‍ അശ്വിനോട് ചോദിക്കും. എല്ലാവരില്‍ നിന്നും പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്, പന്ത് പറഞ്ഞു. 

മികച്ച ഫോമിലാണ് പന്ത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പിടിക്കാന്‍ നിര്‍ണായകമായത് പന്തിന്റെ ബാറ്റിങ്ങായിരുന്നു. ഇംഗ്ലണ്ടില്‍ മികവ് കാണിക്കുക എന്നത് പന്തിന് മുന്‍പില്‍ വലിയ വെല്ലുവിളിയായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി