കായികം

ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്താം, ഹണ്‍ട്രഡിന്റെ ആവശ്യമില്ല: ഇയാന്‍ ചാപ്പല്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ടി20 ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ദി ഹണ്‍ട്രണ്ടിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ടെലിവിഷന്‍ ഡീലുകളിലുള്ള ലക്ഷ്യം കഴിഞ്ഞാല്‍ ഹണ്‍ട്രഡിന്റെ സൃഷ്ടിക്ക് പിന്നിലെ മറ്റൊരു വാദം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് എന്ന സ്വപ്‌നം എത്തിക്കുക എന്നതാണ്. ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുക എന്നതും ലക്ഷ്യമായി പറയുന്നു. എന്നാല്‍ ടി20 ഫോര്‍മാറ്റിനും ആ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കും, ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോയിലെ കോളത്തില്‍ ചാപ്പല്‍ എഴുതി. 

ഇന്നിങ്‌സിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് അനുസരിച്ച് കളിക്കാര്‍ക്ക് ലഭിക്കുന്ന സംതൃപ്തിയും കുറയും. എന്റെ കരിയറില്‍ ഒരു പ്രശ്‌ന പരിഹാരത്തിന് രണ്ട് വഴികളാണ് മുന്‍പിലുള്ളതെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്, ലളിതമായതും സങ്കീര്‍ണമായതും.  എപ്പോഴും സങ്കീര്‍ണമായ വഴിയാണ് ഇംഗ്ലണ്ട് തെരഞ്ഞെടുക്കുന്നത്. വീണ്ടും അവരത് തന്നെ ചെയ്തിരിക്കുന്നു. 

ക്രിക്കറ്റിലേക്ക് ആളുകള്‍ കൂടുതലായി എത്തുന്നില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ ദി ഹണ്‍ട്രഡ് എന്ന ഫോര്‍മാറ്റുമായി അവരെത്തി. കളിയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് കൂടുതല്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്