കായികം

ഒളിംപിക്‌സ് പോരാട്ടത്തിലേക്ക് തിരിച്ചെത്തിയ സിമോണിന് വെങ്കലം; ടോക്യോയിലെ രണ്ടാം മെഡല്‍ 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സിന് ടോക്യോയില്‍ രണ്ടാമത്തെ മെഡല്‍. ബാലന്‍സ് ബീം ഫൈനലില്‍ സിമോണ്‍ വെങ്കലം നേടി. 

നേരത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബൈല്‍സ് പിന്മാറിയിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പിന്മാറ്റം. നേരത്തെ ജിംനാസ്റ്റിക് ടീം ഫൈനലില്‍ സിമോണ്‍ മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും പാതി വഴിയില്‍ പിന്മാറി. ഇവിടെ സിമോണിന്റെ ടീം വെള്ളി നേടിയിരുന്നു. 

റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണം നേടിയ താരത്തിന്റെ ടോക്യോയിലെ പിന്മാറ്റം ഏവരേയും ഞെട്ടിച്ചിരുന്നു. ലോകത്തിന്റെ ഭാരം മുഴുവന്‍ തന്റെ തോളിലാണെന്ന് പറഞ്ഞായിരുന്നു സിമോണിന്റെ പിന്മാറ്റം. മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള സിമോണിന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് കായിക ലോകത്ത് നിന്ന് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല