കായികം

18 വര്‍ഷത്തിന് ശേഷം പാക് മണ്ണിലേക്ക് ന്യൂസിലാന്‍ഡ്; ഏകദിന, ടി20 മത്സരങ്ങള്‍ കളിക്കും 

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: 18 വര്‍ഷത്തിന് ഇടയിലെ ആദ്യ പാകിസ്ഥാന്‍ പര്യടനത്തിനൊരുങ്ങി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് പരമ്പര. 2003ന് ശേഷം ആദ്യമായാണ് പാകിസ്ഥാനില്‍ കളിക്കാന്‍ ന്യൂസിലാന്‍ഡ് എത്തുന്നത്. 

സെപ്തംബര്‍ 17ന് പരമ്പര ആരംഭിക്കും. റാവല്‍പിണ്ടിയിലാണ് ആദ്യ ഏകദിനം. 19,21 തിയതികളില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍. ഏകദിന പരമ്പരയ്ക്ക് ശേഷം ലാഹോറിലാണ് ടി20 മത്സരങ്ങള്‍. സെപ്തംബര്‍ 25ന് ആദ്യ ടി20. 

റാവല്‍പിണ്ടിയില്‍ നടക്കുന്ന ഏകദിന പരമ്പര 2023 ലോകകപ്പ് ക്വാളിഫിക്കേഷന്റെ ഭാഗമാണ്. ടി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം പിടിക്കാന്‍ ഉറച്ചാവും ടി20 പരമ്പരക്കായി ന്യൂസിലാന്‍ഡും പാകിസ്ഥാനും ഇറങ്ങുക. 

അടുത്ത വര്‍ഷം പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പരയും ന്യൂസിലാന്‍ഡ് കളിക്കുന്നുണ്ട്. 2021-22 സീസണില്‍ പാകിസ്ഥാനിലേക്ക് എത്തുന്ന ആദ്യ വിദേശ രാജ്യമാവും ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും പാകിസ്ഥാനിലേക്ക് എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്