കായികം

70 വര്‍ഷത്തിനിടയില്‍ ഈ നേട്ടം തൊടുന്ന ആദ്യ താരം; വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് ആന്‍ഡേഴ്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ അപൂര്‍വ നേട്ടങ്ങളില്‍ ഒന്ന് സ്വന്തമാക്കി ആന്‍ഡേഴ്‌സന്‍.  അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് ടെസ്റ്റില്‍ 70 വര്‍ഷത്തിന് ഇടയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറായി ഇവിടെ ആന്‍ഡേഴ്‌സന്‍. 

ആന്‍ഡേഴ്‌സണിന്റെ ടെസ്റ്റ് കരിയറിലെ 31ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു അത്. ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുമ്പോള്‍ 39 വര്‍ഷവും 14 ദിവസവുമായിരുന്നു ആന്‍ഡേഴ്‌സണിന്റെ പ്രായം. സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ ജെഫ് ചബ്ബാണ് ടെസ്റ്റിലെ ഒരു ഇന്നിങ്‌സില്‍ 5 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയ ഏറ്റവും പ്രായം കൂടിയ താരം. 

1951ല്‍ ഇംഗ്ലണ്ടിന് എതിരെ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തുമ്പോള്‍ 40 വര്‍ഷവും 86 ദിവസവുമായിരുന്നു ജെഫിന്റെ പ്രായം. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം രോഹിത് ശര്‍മയേയും പൂജാരയേയുമാണ് ആന്‍ഡേഴ്‌സന്‍ മടക്കിയത്. രണ്ടാം ദിനത്തില്‍ രഹാനെ, ഇഷാന്ത് ശര്‍മ, ബൂമ്ര എന്നിവരുടെ വിക്കറ്റും ആന്‍ഡേഴ്‌സന്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു