കായികം

'ഇത് നിന്റെ വീട്ടുമുറ്റമല്ല' ; ആ ഭാഷ കോഹ് ലിയെ കുരുക്കിലാക്കും: ബ്രോഡ് 

സമകാലിക മലയാളം ഡെസ്ക്

ന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ നാലാം ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മിലുണ്ടായ വാക്പ്പോര് ഇതിനോടകം സോഷ്യൽ മീഡിയയിലാകെ വൈറലാണ്.  ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 17-ാം ഓവറിൽ പൂജാരയ്‌ക്കെതിരേ പന്തെറിഞ്ഞ ശേഷമാണ് ഇരുവരും ഏറ്റുമുട്ടിയത്. 

പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആന്‍ഡേഴ്‌സനോട് ''നീ വീണ്ടും എന്നെ ചീത്ത വിളിക്കുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല'' എന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. നേരത്തെ ആന്‍ഡേഴ്‌സണ്‍ എന്തോ പറഞ്ഞതിനു പിന്നാലെയാണ് കോഹ് ലി താരത്തിനെതിരേ തിരിഞ്ഞത്. എന്നാലിപ്പോൾ ലോര്‍ഡ്സ് യഥാർത്ഥത്തിൽ ആൻഡേഴ്സന്റെ വീട്ടുമുറ്റം തന്നെയാണെന്ന് പറ‍ഞ്ഞ് സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സ്റ്റു‍‍വാർട്ട് ബ്രോഡ്. കോഹ് ലിയുടെ വീര്യം ഇഷ്ടമാണെന്നും പക്ഷെ അയാളുടെ ഭാഷ അദ്ദേഹത്തെ കുരുക്കിലാക്കുമെന്നുമാണ് ബ്രോഡ് ട്വിറ്ററില്‍ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം