കായികം

മാപ്പ് പറഞ്ഞിട്ടും കാര്യമില്ല; ഫോ​ഗട്ടിന് ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് നഷ്ടമായേക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഒക്ടോബറിൽ നടക്കുന്ന ഈ വർഷത്തെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വിനേഷ് ഫോഗട്ടിനെ മത്സരിപ്പിച്ചേക്കില്ല. ടോക്കിയോ ഒളിമ്പിക്‌സിനിടെ അച്ചടക്കം ലംഘിച്ചതിനു ഫോഗട്ടിനെ ഫെഡറേഷൻ താൽക്കാലികമായി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഇതിനുപിന്നാലെ ഫോഗട്ട് മാപ്പപേക്ഷ അയച്ചെങ്കിലും താരത്തിനെ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഗെയിംസ്‌ വില്ലേജിൽ സഹ താരങ്ങൾക്കൊപ്പം താമസിക്കാൻ താരം വിസമ്മതിച്ചിരുന്നു. കോച്ച്‌ വോളർ അകോസിന്റെ കീഴിൽ ഹംഗറിയിൽ പരിശീലനം നടത്തിയ ഫോഗട്ട് അവിടുന്നു നേരിട്ടാണു ടോക്കിയോയിലെത്തിയത്‌. ഇതിനുപുറമേ ഔദ്യോ​ഗിക സ്പോൺസറുടെ ലോഗോ ജഴ്സിയിൽ ധരിക്കുന്നതിന് പകരം പേഴ്സണൽ സ്പോൺസറുടെ പേര് പ്രദർശിപ്പിച്ചതും താരത്തിനെതിരെയുള്ള നടപടിക്ക് കാരണമായി. 

53 കിലോ ഫ്രീസ്‌റ്റൈൽ ഇനത്തിൽ മത്സരിച്ച ഫോഗട്ട് ക്വാർട്ടർ ഫൈനലിൽ ബെലാറൂസിന്റെ വനീസാ കലാദ്സിൻസ്കയയോടു തോറ്റാണു പുറത്തായത്. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു ലോക ഒന്നാം നമ്പർ താരം. 2019ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഫോഗട്ട് വെങ്കലം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം