കായികം

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാന്‍; മത്സരക്രമം ഇങ്ങനെ, ഒക്ടോബര്‍ 23ന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ദുബായ്‌: ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് സൂപ്പര്‍ 12 ഗ്രൂപ്പ് 1ലെ ആദ്യ മത്സരം. ഒക്ടോബര്‍ 23ന് ആണ് ഇത്. അബുദാബിയിലാണ് ഓസീസ്-സൗത്ത് ആഫ്രിക്ക പോര്. 

ഒക്ടോബര്‍ 23ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് നേരിടും. ദുബായിലാണ് ഇവരുടെ പോര്. ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം. ഒക്ടോബര്‍ 24ന് ദുബായിലാണ് വൈരികള്‍ പോരിനിറങ്ങുന്നത്.

ഒക്ടോബര്‍ 31ന് ന്യൂസിലാന്‍ഡുമായിട്ടാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. നവംബര്‍ മൂന്നിന് നടക്കുന്ന ഇന്ത്യയുടെ മൂന്നാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കോഹ് ലിയും കൂട്ടരും നേരിടും. റൗണ്ട് വണ്ണില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന ടീമിനെയാണ് നവംബര്‍ അഞ്ചിന് ഇന്ത്യ നേരിടുക. 

നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനലും. രണ്ട് സെമി ഫൈനലിനും റിസര്‍വ് ഡേയുണ്ട്. നവംബര്‍ 14നാണ് കലാശപ്പോര്. ദുബായില്‍ പ്രാദേശിക സമയം 6നാണ് മത്സരം. തിങ്കളാഴ്ചയാണ് ഫൈനലിന്റെ റിസര്‍വ് ഡേ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍