കായികം

ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കില്ല; പ്രീമിയര്‍ ലീഗ് നിയമം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: 12 വര്‍ഷത്തിന് ശേഷം ക്രിസ്റ്റ്യാനോ തിരിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏഴാം നമ്പര്‍ കുപ്പായത്തിലെ സൂപ്പര്‍ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. എന്നാല്‍ തിരിച്ചു വരുന്ന ക്രിസ്റ്റിയാനോയ്ക്ക് ഏഴാം നമ്പര്‍ ജേഴ്‌സി ലഭിച്ചേക്കില്ല. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിലവില്‍ കവാനിയാണ് ഏഴാം നമ്പര്‍ ജേഴ്‌സി അണിയുന്നത്. കവാനില്‍ നിന്ന് ഏഴാം നമ്പര്‍ മാറ്റി ക്രിസ്റ്റ്യാനോയ്ക്ക് നല്‍കണം എന്ന ആവശ്യം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ ആരാധകരുടെ ഈ ആവശ്യം നടപ്പിലാവില്ല. 

പ്രീമിയര്‍ ലീഗ് നിയമമാണ് ഇവിടെ ക്രിസ്റ്റ്യാനോയ്ക്ക് ഏഴാം നമ്പര്‍ ജേഴ്‌സി ലഭിക്കുന്നതിന് തടസമാവുന്നത്. സീസണ്‍ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ജേഴ്‌സി നമ്പര്‍ മാറ്റാനാവില്ല. 2021-22 പ്രീമിയര്‍ ലീഗ് സീസണ്‍ തുടങ്ങിയപ്പോള്‍ കവാനിയുടെ കൈകളിലാണ് ഏഴാം നമ്പര്‍ ജേഴ്‌സി. 

ഈ സീസണ്‍ മുഴുവന്‍ കവാനിയുടെ കൈകളിലാവും ഇനി ഈ ജേഴ്‌സി നമ്പര്‍. അതല്ലെങ്കില്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പ് കവാനിയെ യുനൈറ്റഡ് വില്‍ക്കണം. ഇതോടെ ഈ സീസണില്‍ ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കില്ലെന്ന് വ്യക്തം. 

കവാനിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നീട്ടി. ക്രിസ്റ്റിയാനോയ്ക്ക് ഏഴാം നമ്പര്‍ ലഭിക്കാന്‍ വേണ്ടി മാത്രം കവാനിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒഴിവാക്കില്ലെന്ന് വ്യക്തം. ക്രിസ്റ്റ്യാനോയ്ക്ക് ജേഴ്‌സി നമ്പര്‍ ലഭിക്കാന്‍ പ്രീമിയര്‍ ലീഗിന്റെ പ്രത്യേക അനുമതി വാങ്ങുക എന്നതാണ് മറ്റൊന്ന്...എന്നാല്‍ അങ്ങനെയൊന്ന് ലീഗ് ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍