കായികം

എന്തിനാണ് ഋഷഭ് പന്തിനോട് സ്റ്റാന്‍സ് മാറ്റാന്‍ ആവശ്യപ്പെട്ടത്? അത്ഭുതപ്പെടുത്തിയെന്ന് സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹെഡിങ്‌ലേ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ സ്റ്റാന്‍സ് മാറ്റാന്‍ ഋഷഭ് പന്തിനോട് അമ്പയര്‍ നിര്‍ദേശിച്ചത് എന്തിനെന്ന ചോദ്യവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ക്രീസില്‍ എവിടെ വേണമെങ്കിലും ബാറ്റ്‌സ്മാന് നില്‍ക്കാമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

സ്റ്റാന്‍സ് മാറ്റാന്‍ അമ്പയര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍, എന്തിന് അങ്ങനെ പറഞ്ഞു എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നുന്നു. ബാറ്റ്‌സ്മാന് എവിടെ വേണമെങ്കിലും നില്‍ക്കാം, പിച്ചിന്റെ മധ്യത്തില്‍ പോലും. സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ്‌സ്മാന്‍ ട്രാക്കിന് പുറത്തേക്ക് വന്ന് കളിക്കുമ്പോഴോ? അതിലൂടേയും ഫുട്മാര്‍ക്ക് വരാം, ഗാവസ്‌കര്‍ പറഞ്ഞു. 

ഹെഡിങ്‌ലേയിലെ രണ്ടാമത്തെ ദിവസത്തെ കളിക്ക് ശേഷമാണ് പന്ത് തന്റെ സ്റ്റാന്‍സ് മാറ്റാന്‍ അമ്പയര്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. ക്രീസിന് പുറത്തായാണ് ഞാന്‍ നിന്നിരുന്നത്. അവിടെ എന്റെ ഫ്രണ്ട് ഫൂട്ട് ഡെയ്ഞ്ചര്‍ ഏരിയയിലേക്ക് വന്നിരുന്നു. അതിനാല്‍ അമ്പയര്‍ എന്നോട് അവിടെ നില്‍ക്കാനാവില്ലെന്ന് പറഞ്ഞു, പ്രസ് കോണ്‍ഫറന്‍സില്‍ പന്ത് പറഞ്ഞു. 

എനിക്ക് അവിടെ സ്റ്റാന്‍സ് മാറ്റേണ്ടതായി വന്നു. എന്നാല്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ എനിക്ക് അവിടെ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. കാരണം എല്ലാവരും അങ്ങനെ ചെയ്യും. അമ്പയര്‍മാര്‍ ഇങ്ങനെ തന്നെ പറയുമെന്നും പന്ത് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു