കായികം

അരങ്ങേറ്റ ടെസ്റ്റില്‍ 7 ക്യാച്ച്, ഋഷഭ് പന്തിനേയും മറികടന്ന് അലക്‌സ് കാരി 

സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഓസ്‌ട്രേലിയയുടെ അലക്‌സ് കാരി. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ടീം പെയ്ന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതോടെയാണ് അലക്‌സ് കാരി ആഷസില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറായത്. 

അരങ്ങേറ്റ ടെസ്റ്റില്‍ എട്ട് ക്യാച്ചുകളാണ് അലക്‌സ് കാരിയെടുത്തത്. അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് ക്യാച്ചുകള്‍ എന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള കളിക്കാരുടെ റെക്കോര്‍ഡ് ആണ് കാരി ഇവിടെ മറികടന്നത്. 

ഋഷഭ് പന്തിനെ കൂടാതെ പീറ്റര്‍ നെവില്‍, ക്രിസ് റീഡ്, ബ്രയാന്‍ ടാബര്‍, ചമര ദുനുസിംഗെ, അലന്‍ നോട്ട് എന്നിവരാണ് അരങ്ങേറ്റ ടെസ്റ്റില്‍ ഏഴ് ക്യാച്ചുകള്‍ എടുത്ത വിക്കറ്റ് കീപ്പര്‍മാര്‍. സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 9 ക്യാച്ച് എടുത്തിട്ടുണ്ട്. എന്നാല്‍ അത് ഡികോക്കിന്റെ അരങ്ങേറ്റ ടെസ്റ്റ് അല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'