കായികം

ജീവന്‍ തിരികെ കിട്ടിയത് 4 തവണ; അഡ്‌ലെയ്ഡില്‍ ലാബുഷെയ്‌നിനെ തുണച്ച് ഭാഗ്യത്തിന്റെ കളി

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടിയാണ് ലാബുഷെയ്ന്‍ മടങ്ങിയത്. ഇവിടെ ലാബുഷെയ്‌നിനെ തുണച്ചത് ഭാഗ്യത്തിന്റെ കളിയും. 

മൂന്ന് വട്ടമാണ് ലാബുഷെയ്‌നിനെ പുറത്താക്കാനുള്ള ക്യാച്ച് ഇംഗ്ലണ്ട് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. നാലാമത്തെ വട്ടം ഓസീസ് താരത്തെ തുണച്ച് നോബോളും. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം രണ്ട് വട്ടമാണ് ലാബുഷെയ്‌നനിന് ജീവന്‍ തിരികെ ലഭിച്ചത്. 

സെഞ്ചുറിയിലേക്ക് എത്താന്‍ അഞ്ച് റണ്‍സ് മാത്രം ലാബുഷെയ്‌നിന് വേണ്ടപ്പോഴാണ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഒലെ റോബിന്‍സണിന്റെ ഡെലിവറിയില്‍ ലാബുഷെയ്ന്‍ കുടുങ്ങി. എന്നാല്‍ ഇത് നോബോളായിരുന്നു. 

തൊട്ടുപിന്നാലെ ലാബുഷെയ്‌നിനെ പുറത്താക്കാനുള്ള ക്യാച്ചും റോബിന്‍സണ്‍ നഷ്ടപ്പെടുത്തി. എന്നാല്‍ റോബിന്‍സന്‍ തന്നെയാണ് ലാബുഷെയ്‌നിനെ ഒടുവില്‍ ക്രീസില്‍ നിന്ന് മടക്കിയത്. വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ ലാബുഷെയ്ന്‍ ഡിആര്‍എസ് എടുത്തെങ്കിലും ഇത്തവണ ഭാഗ്യം ഓസ്‌ട്രേലിയയുടെ മൂന്നാം നമ്പറുകാരനെ തുണച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി