കായികം

'ഇത്ര മറവിയുള്ള ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല'- രോഹിത് അങ്ങനെയാണ്; വെളിപ്പെടുത്തി കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നെടുംതൂണുകളാണ് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പരിമിത ഓവര്‍ നായകന്‍ രോഹിത് ശര്‍മയും. ടി20, ഏകദിന ടീമുകളുടെ നായക സ്ഥാനം കോഹ്‌ലിയില്‍ നിന്ന് ഈയടുത്താണ് രോഹിതില്‍ വന്നു ചേര്‍ന്നത്. കഴിഞ്ഞ 13 വര്‍ഷമായി ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഒരുമിച്ചുള്ള രോഹതിനെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് കോഹ്‌ലി. 

നിരന്തരം ചില കാര്യങ്ങള്‍ മറന്നു പോകുന്ന രോഹിതിന്റെ ശീലത്തെക്കുറിച്ചാണ് കോഹ്‌ലി പറയുന്നത്. മൊബൈല്‍ ഫോണ്‍, ഐപാഡ്, വാലറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം മിക്കവാറും അവസരങ്ങളില്‍ രോഹിത് മറന്നു വയ്ക്കാറുണ്ടെന്ന് കോഹ്‌ലി പറയുന്നു. 

'കൈവശം വയ്‌ക്കേണ്ട പല വസ്തുക്കളും രോഹിത് ഹോട്ടല്‍ റൂമിലും വിമാനത്തിലും ഒക്കെ മറന്നു വയ്ക്കാറുണ്ട്. ഇത്രയും മറവിയുള്ള ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഐപാഡ്, മൊബൈല്‍ ഫോണ്‍, വാലറ്റ് തുടങ്ങിയ പ്രധാനപ്പെട്ട വസ്തുക്കളെല്ലാം രോഹിത് പലയിടത്തായി മറന്നു വയ്ക്കുന്നു. സ്വന്തം കൈവശമുള്ള വസ്തുക്കള്‍ മറന്നതായി രോഹിതിന് ഓര്‍മ പോലും ഉണ്ടാകില്ല.' 

'പലപ്പോഴും ടീം ബസ് പാതി ദൂരം പിന്നിടുമ്പോഴായിരിക്കും താന്‍ മറന്നു വച്ചതിനെക്കുറിച്ച് രോഹിത് ചിന്തിക്കുന്നത്. ഐപാഡ് വിമാനത്തില്‍ തന്നെ മറന്നു വച്ചതായി അദ്ദേഹം ബസില്‍ വച്ചായിരിക്കും പറയുക. പാസ്‌പോര്‍ട്ടും ഇത്തരത്തില്‍ അദ്ദേഹം പലപ്പോഴായി മറന്നു വച്ചിട്ടുണ്ട്.' 

'അതെല്ലാം തിരിച്ച് എടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇപ്പോള്‍ ടീം ബസ് പുറപ്പെടും മുന്‍പ് ലോജിസ്റ്റിക്ക് മാനേജര്‍ രോഹിത് എല്ലാ സാധനങ്ങളും എടുത്തിട്ടുണ്ടല്ലോ. ഒന്നും മറന്നു വച്ചിട്ടില്ലല്ലോ എന്ന് ചോദിക്കാറുണ്ട്'- കോഹ്‌ലി വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്