കായികം

'അത്രയും പരിക്കുകള്‍ വെച്ചാണ് ജയിച്ചത്'; ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ജയത്തിന് കയ്യടിച്ച് കെയ്ന്‍ വില്യംസണ്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തെ പുകഴ്ത്തി ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഓസ്‌ട്രേലിയക്കെതിരെ കളിക്കുക പ്രയാസമാണ്. അത് അവരുടെ തട്ടകത്തില്‍ കൂടിയാവുമ്പോള്‍ വെല്ലുവിളി കൂടുന്നു. അവിടെ ഇത്രയും പരിക്കുകള്‍ വെച്ച് ഇന്ത്യ നേടിയ ജയം അസാധ്യമാണ്...വില്യംസണ്‍ പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേരിട്ട വെല്ലുവിളിയും, അവര്‍ അതിനെ നേരിട്ട വിധവും നോക്കു. അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്‍ക്കുമായുണ്ടായത് 7-8 ടെസ്റ്റിന്റെ പരിചയസമ്പത്തായിരുന്നു ഗബ്ബയില്‍ ഇറങ്ങുമ്പോള്‍...വില്യംസണ്‍ ചൂണ്ടിക്കാണിച്ചു. 

ആ ജയം ഇന്ത്യന്‍ ആരാധകരെ ത്രില്ലടിപ്പിച്ചിട്ടുണ്ടാവും എന്നുറപ്പാണ്. കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം അതുപോലൊരു പരമ്പര ലഭിച്ചത് ആരാധകര്‍ക്കുള്ള ട്രീറ്റ് ആണെന്നും വില്യംസണ്‍ പറഞ്ഞു. 2020 മാര്‍ച്ചില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതിന് ശേഷം ഇന്ത്യ ആദ്യമായി കളിച്ച രാജ്യാന്തര മത്സരമായിരുന്നു ഓസീസ് പര്യടനം. 

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യ പക്ഷേ പിന്നെ വന്ന മൂന്ന് ടെസ്റ്റിലും രഹാനെയുടെ നായകത്വത്തിന് കീഴില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഇതിന് ഇടയില്‍ ബൂമ്ര, അശ്വിന്‍, വിഹാരി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ പരിക്കേറ്റ് പുറത്ത് പോയിട്ടും പരമ്പര 2-1ന് ഇന്ത്യ പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു