കായികം

ഒരു ഒഴികഴിവും പറയാത്ത വ്യക്തി, കോഹ്‌ലിയുടെ നായകത്വത്തെ ആരാധിക്കുന്നതായി ബ്ലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയെ പ്രശംസയില്‍ മൂടി ട്രാക്കിലെ വേഗതാരം യോഹന്‍ ബ്ലേക്ക്. ഒരു ഒഴികഴിവും പറയില്ല എന്നതാണ് കോഹ്‌ലിയെ സംബന്ധിച്ച് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും ബ്ലേക്ക് പറഞ്ഞു. 

എല്ലാത്തിന്റേയും ഉത്തരവാദിത്വം കോഹ് ലി ഏറ്റെടുക്കുന്നു. ബൗളര്‍മാര്‍ക്ക് ശരിയായ ഏരിയ കണ്ടെത്താനായില്ലെന്ന് പറഞ്ഞു, ബാറ്റ്‌സ്മാന്മാര്‍ സ്ഥിരത പുലര്‍ത്തിയില്ലെന്ന് പറഞ്ഞു. ഡ്രോയിങ് ബോര്‍ഡിലേക്ക് പോയി വീണ്ടും തിരിച്ചു വരവ് നടത്തേണ്ടതുണ്ട് എന്ന് കോഹ് ലി പറഞ്ഞു. കോഹ് ലിയുടെ ക്യാപ്റ്റന്‍സിയിലേതായി അതെല്ലാമാണ് ഞാന്‍ ഇഷ്‌പ്പെടുന്നത്, തന്റെ ഇന്‍സ്റ്റാ പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ബ്ലേക്ക് പറയുന്നു. 

ശുഭ്മാന്‍ ഗില്ലും എന്റെ ശ്രദ്ധ പിടിച്ചു. വിസ്മയിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് ഗില്‍. എല്ലായ്‌പ്പോഴും ബാറ്റിങ് ഷോയ്ക്ക് കഴിയുന്നില്ലെങ്കിലും റിഷഭ് പന്തും നന്നായി കളിക്കുന്നു. ഇതെല്ലാം കൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിനെ ഞാന്‍് ഇഷ്ടപ്പെടുന്നത്. മാനസികമായാണ് അത് നമ്മളെ പരീക്ഷിക്കുന്നത്. 

ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ എല്ലാ മനോഹാരിതയിലുമാണ് ഇപ്പോള്‍. രണ്ടാം ടെസ്റ്റും ആവേശം നിറഞ്ഞതായിരിക്കും. ഓസ്‌ട്രേലിയയില്‍ ഇന്ത്യ 1-0ന് പിന്നില്‍ പോയിരുന്നു. ഇപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ 1-0ന് പിന്നിലായിരിക്കുന്നു. രണ്ടാം ടെസ്റ്റിലേക്കാണ് ഞാന്‍ ഇനി ആകാംക്ഷയോടെ നോക്കുന്നത്, ബ്ലേക്ക് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്