കായികം

ഇംഗ്ലണ്ടിനോട് പരമ്പര തോറ്റാല്‍ കോഹ്‌ലിയുടെ നായകത്വം ചോദ്യം ചെയ്യപ്പെടും: ദീപ് ദാസ്ഗുപ്ത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാല്‍ വിരാട് കോഹ്‌ലിയുടെ നായക സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്ന് ഇന്ത്യന്‍ മുന്‍ താരം ദീപ്ദാസ് ഗുപ്ത. നേരത്തെ ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസറും സമാനമായ പ്രതികരണവുമായി എത്തിയിരുന്നു. 

ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടപ്പെട്ടാല്‍ കോഹ്‌ലി നായക സ്ഥാനം രാജിവെക്കുമെന്നാണ് കരുതുന്നത് എന്നാണ് മോണ്ടി പനേസര്‍ പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടപ്പെട്ടാല്‍ കോഹ് ലിയുടെ നായക സ്ഥാനം ചോദ്യം ചെയ്യപ്പെടുമെങ്കിലും, കൂടുതല്‍ ഇപ്പോള്‍ ചിന്തിക്കേണ്ടതില്ലെന്നാണ് ദീപ്ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായക മാറ്റം ചര്‍ച്ച ചെയ്യാം എന്നാണ് അദ്ദേഹം പറയുന്നത്. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഷഹബാസ് നദീമിന് പകരം അക്‌സര്‍ പട്ടേലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു. കുല്‍ദീപ് യാദവിന് പകരം അക്‌സര്‍ പട്ടേലിനെ ഉള്‍പ്പെടുത്തണം എന്നാണ് ദീപ്ദാസ് ഗുപ്ത പറയുന്നത്. 

കഴിഞ്ഞ ടെസ്റ്റില്‍ ഷഹബാസ് എറിഞ്ഞത് വെച്ച് നോക്കുമ്പോള്‍ ടീമില്‍ നിന്ന് മാറ്റേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് വാഷിങ്ടണ്‍ സുന്ദര്‍ കൂടുതലും കളിച്ചത്. ഏഴാം സ്ഥാനത്ത് വാഷിങ്ടണ്‍ സുന്ദര്‍ മികവ് കാണിച്ചു. അതിനാല്‍ തന്നെ സുന്ദറിനെ മാറ്റാന്‍ കാരണമൊന്നും കാണുന്നില്ല. തന്ത്രപരമായ മാറ്റം ആവശ്യമില്ലെങ്കില്‍ വാഷിങ്ടണ്‍ ടീമില്‍ തുടരം, ദീപ്ദാസ് ഗുപ്ത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്