കായികം

'കണ്ടു, ക്ഷണ നേരത്തേക്ക്'- ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേ‍ഡിയത്തിന്റെ ആകാശ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ‌ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. 

'ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടു'- എന്ന കുറിപ്പും അദ്ദേഹം ചിത്രത്തിനൊപ്പം ചേർത്തു. സൂക്ഷിച്ചു നോക്കിയാൽ ഗ്രൗണ്ടിലെ ചില താരങ്ങളെയും ചിത്രത്തിൽ കാണാം. 

വിവിധ പദ്ധതികൾ‌ ഉദ്ഘാടനം ചെയ്യുന്നതിനായി ഞായറാഴ്ച തമിഴ്നാട്ടിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹം ചിത്രം പങ്കിട്ടത്. തമിഴ്നാട് സന്ദർശനത്തിന് ശേഷം വിമാനത്തിൽ അദ്ദേഹം കൊച്ചിയിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു