കായികം

ധോനിക്കൊപ്പം കട്ടയ്ക്ക് കോഹ്‌ലി; ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചതിന് പിന്നാലെ ധോനിയുടെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലി. ഇന്ത്യയില്‍ ടീമിനെ 21 ജയങ്ങളിലേക്ക് എത്തിച്ച ധോനിയുടെ നേട്ടത്തിനൊപ്പം പിടിക്കുകയാണ് ചെപ്പോക്കിലെ ജയത്തിലൂടെ കോഹ് ലി. 

70 ആണ് ഇന്ത്യയില്‍ ധോനിയുടെ വിജയ ശരാശരി. 21 മത്സരങ്ങളില്‍ ഇന്ത്യയെ ജയിപ്പിച്ചപ്പോള്‍ മൂന്ന് ടെസ്റ്റ് തോല്‍ക്കുകയും, 6 ടെസ്റ്റ് സമനിലയിലാവുകയും ചെയ്തു. എന്നാല്‍ വിജയ ശരാശരിയില്‍ ധോനിക്കും മുന്‍പിലാണ് കോഹ്‌ലി. 

രണ്ട് വട്ടം മാത്രമാണ് എതിരാളികള്‍ക്ക് ഇന്ത്യയില്‍ കോഹ് ലിയുടെ ടീമിനെ തോല്‍പ്പിക്കാനായത്. അഞ്ച് ടെസ്റ്റുകള്‍ സമനിലയിലായി. 13 ജയവും, 65 വിജയ ശതമാനവുമായി മുഹമ്മദ് അസ്ഹറുദ്ദീനാണ് മൂന്നാം സ്ഥാനത്ത്. 10 ജയവും, 47.6 വിജയ ശതമാനവുമായി ഗാംഗുലി നാലാം സ്ഥാനത്ത്. 

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 482 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ട് ആയി. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1 എന്ന സമനില പിടിച്ചു. ഫെബ്രുവരി 24നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. പിങ്ക് ബോള്‍ ടെസ്റ്റാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്