കായികം

ചരിത്രമെഴുതാന്‍ സെറീന ഇനിയും കാത്തിരിക്കണം; ഓസ്‌ട്രേലിയന്‍ ഓപണ്‍ സെമിയില്‍ പുറത്ത്; ഓസകയ്ക്ക് മുന്നില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: 24ാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയന്‍ ഓപണ്‍ പോരാട്ടത്തില്‍ നിന്ന് ഇതിഹാസ താരം പുറത്തായി. സെമിയില്‍ ജപ്പാന്‍ സെന്‍സേഷന്‍ നവോമി ഒസാകയാണ് സെറീനയെ വീഴ്ത്തിയത്. 

രണ്ട് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഏറെക്കുറെ അനായാസമായാണ് ഒസാക വിജയം പിടിച്ചത്. സ്‌കോര്‍ 6-3, 6-4.

24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു. 2017ല്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ നേടി 23ാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ സെറീനയ്ക്ക് 24 ഗ്രാന്‍ഡ് സ്ലാം നേട്ടം തികയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ 2018, 19 വര്‍ഷങ്ങളിലെ യുഎസ്, വിംബിള്‍ഡന്‍ പോരാട്ടങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും നാല് തവണയും തോല്‍വിയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ