കായികം

പൊട്ടിക്കരഞ്ഞ് സെറീന വില്ല്യംസ്; പത്ര സമ്മേളനം പാതി വഴിയില്‍ നിര്‍ത്തി മടക്കം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: സ്വപ്‌ന നേട്ടത്തിലേക്കുള്ള പ്രയാണത്തില്‍ ഒരിക്കല്‍ കൂടി കാലിടറി അമേരിക്കന്‍ വനിതാ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ്. കപ്പിനും ചുണ്ടിനുമിടയില്‍ നേട്ടം നഷ്ടമാകുന്നത് സഹിക്കാന്‍ സാധിക്കാതെ വന്നതോടെ സെറീന പൊട്ടിക്കരഞ്ഞു. കണ്ണില്‍ നിന്ന് വെള്ളം വന്നതോടെ താരം പത്രസമ്മേളനം പൂര്‍ത്തിയാക്കാതെ മടങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് വാക്കുകള്‍ കിട്ടാതെ സെറീന പൊട്ടിക്കരഞ്ഞത്. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയില്‍ തോറ്റ് സെറീന പുറത്തായിരുന്നു. ജപ്പാന്‍ താരം നവോമി ഒസാക്കയോടാണ് സെറീന പരാജയം ഏറ്റുവാങ്ങിയത്. 6-3, 6-4 എന്ന സ്‌കോറിനാണ് സെറീന പരാജയം സമ്മതിച്ചത്. 24ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ശ്രമിക്കുന്ന സെറീനയ്ക്ക് 2017ന് ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടവുമില്ല. 2018ലും 19ലും വിംബിള്‍ഡന്‍, യുഎസ് ഓപണ്‍ ഫൈനലുകളില്‍ പരാജയപ്പെട്ട സെറീന ഇത്തവണ സെമിയില്‍ വീണു. 

ഇത് കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപണ്‍ ആണോ എന്ന ചോദ്യത്തിന് തനിക്ക് അതറിയില്ലെന്നും ഇവിടെ നിന്ന് പോകുകയാണെങ്കില്‍ അത് ആരോടും പറയാതെ ആകുമെന്നും താരം വ്യക്തമാക്കി. മത്സരത്തില്‍ പതിവിന് വിപരീതമായി തനിക്ക് നിരവധി പിഴവുകള്‍ സംഭവിച്ചതായി സെറീന തുറന്നു സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍