കായികം

പര്യടനത്തിന് വരാതെ പറ്റിച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക; പരാതി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ പരാതിയുമായി ഐസിസിയെ സമീപിച്ച് ക്രിക്കറ്റ് അധികൃതര്‍. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓസ്‌ട്രേലിയുടെ പര്യടനം റദ്ദാക്കിയത് സംബന്ധിച്ച വിഷയമാണ് പരാതിക്ക് ആടിസ്ഥാനം. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഓസ്‌ട്രേലിയന്‍ ടീം അടുത്ത മാസം ദക്ഷിണാഫ്രിക്കയിലേക്ക് പോകും എന്നായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ പര്യടനത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു. 

പെട്ടെന്നുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ പിന്‍മാറ്റം ദക്ഷിണാഫ്രിക്കന്‍ ടീമിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഗൗരവതരമായ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. പരാതിയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ പറയുന്നു. 

പര്യടനം റദ്ദാക്കിയത് സംബന്ധിച്ച് കര്‍ശനമായ അന്വേഷണം നടത്തണം. ദക്ഷിണാഫ്രിക്കയിലെ നിലവിലെ ആരോഗ്യ സ്ഥിതി പഠനവിധേയമാക്കി ഓസീസ് എഫ്ടിപി നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍