കായികം

യാത്രാ തടസം; സാം കറാനെ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ ടീമിനൊപ്പം ചേരില്ല. കോവിഡിന്റെ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍ സങ്കീര്‍ണതകള്‍ നേരിടുന്നതാണ് തിരിച്ചടിയായത്. 

ഇതിനാല്‍ ഇന്ത്യക്കെതിരായ വൈറ്റ്‌ബോള്‍ പരമ്പരയുടെ സമയമാവുമ്പോഴാവും കറാന്‍ ഇന്ത്യയിലേക്ക് എത്തുക. മൂന്നാം ടെസ്റ്റിന് പിന്നാലെ ക്രിസ് വോക്‌സ് നാട്ടിലേക്ക് മടങ്ങും. വോക്‌സിന് പകരം നാലാം ടെസ്റ്റില്‍ സാം കറാനെ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. 

നാലാം ടെസ്റ്റിനായി സാം കറാനെ അഹമ്മദാബാദിലെത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ ഈ സമയത്ത് താരത്തിന് വേണ്ട സുരക്ഷ ഒരുക്കി എത്തിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. 

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ജയം പിടിച്ചതോടെ ഇന്ത്യ പരമ്പര 1-1 എന്ന് സമനിലയിലാക്കിയിരുന്നു. ഫെബ്രുവരി 24നാണ് മൂന്നാം ടെസ്റ്റ്. പിങ്ക് ബോള്‍ ടെസ്റ്റാണ് ഇത്. മാര്‍ച്ച് നാലിനാണ് പരമ്പരയിലെ നാലാം ടെസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ