കായികം

9 സീസണ്‍, തിളങ്ങിയത് രണ്ടില്‍; ബാംഗ്ലൂരിന്റേത് അതിസാഹസമെന്ന്‌ ബ്രാഡ് ഹോഗ്‌

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പൊന്നും വില കൊടുത്ത് വാങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നറിയിപ്പുമായി ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. മാക്‌സ്‌വെല്ലിനെ ബാംഗ്ലൂര്‍ വാങ്ങിയത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും ഹോഗ് പറഞ്ഞു.

9 ഐപിഎല്‍ സീസണിലാണ് മാക്‌സ് വെല്‍ കളിച്ചത്. അതില്‍ തിളങ്ങിയത് രണ്ടെണ്ണത്തില്‍ മാത്രം. ഇതൊരു വലിയ സാഹസമാണ്. മാക്‌സ് വെല്ലിന്റെ പ്രകടനം അര്‍ഹിക്കുന്നതിലും കൂടുതല്‍ തുകയാണ് ലഭിക്കുന്നത്. എന്നാല്‍ അത് മാക്‌സ് വെല്ലിന്റെ കുറ്റമല്ല. തന്റെ പേര് മാക്‌സ് വെല്‍ ലേലത്തില്‍ വെക്കുന്നു, ടീമുകള്‍ വാങ്ങിക്കൊണ്ടേയിരിക്കുന്നു, ഹോഗ് പറഞ്ഞു. 

അവര്‍ക്ക് ഡി വില്ലിയേഴ്‌സ് ഉണ്ട്. ചില കളികളില്‍ താഴേക്ക് ഇറക്കി കളി ഫിനിഷ് ചെയ്യാന്‍ പാകത്തില്‍ ഡിവില്ലിയേഴ്‌സിനെ അവര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഡിവില്ലിയേഴ്‌സിനെ മുകളില്‍ തന്നെ കളിപ്പിക്കണം. പരമാവധി ഓവര്‍ ഡിവില്ലിയേഴ്‌സിന് ബാറ്റ് ചെയ്യാനായി നല്‍കുകയാണ് അവരുടെ ലക്ഷ്യം. ദേവ്ദത്ത് പടിക്കലിനൊപ്പം ഈ വരുന്ന സീസണില്‍ കോഹ് ലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഡിവില്ലിയേഴ്‌സ് മൂന്നാമതും, മാക്‌സ് വെല്‍ നാലാമതോ അഞ്ചാമതോ ഇറങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍