കായികം

ന്യൂസിലാന്‍ഡ് ഡോളറില്‍ 15 കോടി എത്രയെന്ന് അറിയില്ല: കെയില്‍ ജാമിസണ്‍

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ഐപിഎല്‍ താര ലേലത്തില്‍ ന്യൂസിലാന്‍ഡിന്റെ 6 അടി എട്ടിഞ്ചുകാരന് വേണ്ടി മൂന്ന് ഫ്രാഞ്ചൈസികള്‍ പണം വാരിയെറിഞ്ഞ് കൊമ്പുകോര്‍ക്കുകായിരുന്നു. ഈ സമയം ന്യൂസിലാന്‍ഡില്‍ രാത്രി ഇരുട്ടിയിരുന്നു. 15 കോടി രൂപ എന്നത് ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് പിടിയില്ലാതെ നില്‍ക്കുകയായിരുന്നു താരം...

15 കോടി രൂപയ്ക്കാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടില്‍ കെയില്‍ ജാമിസണിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ന്യൂസിലാന്‍ഡ് താരം, ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ തുക എന്നീ നേട്ടങ്ങളാണ് ജാമിസണ്‍ ഇവിടെ സ്വന്തമാക്കിയത്. 

അര്‍ധ രാത്രിയില്‍ ഞാന്‍ എഴുന്നേറ്റ് ഫോണ്‍ നോക്കി. ലേലത്തിന്റെ സമയം ആസ്വദിക്കാനാണ് ശ്രമിച്ചത്. അവിടെ എന്റെ പേര് വരുന്നത് വരെയുള്ള കാത്തിരിപ്പ് ഭയങ്കരമായിരുന്നു. ആ തുക എത്ര വരുമെന്ന് എനിക്ക് അറിയില്ല. ന്യൂസിലാന്‍ഡ് ഡോളറിലേക്ക് എങ്ങനെ കണക്കാക്കണം എന്നും അറിയില്ല, ജാമിസണ്‍ പറഞ്ഞു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കൂടാതെ, ഡല്‍ഹി ക്യാപിറ്റല്‍, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ജാമിസണിന് വേണ്ടി താര ലേലത്തില്‍ ഇറങ്ങിയത്. ന്യൂസിലാന്‍ഡിന്റെ മുന്‍ പരിശീലകനായ മൈക്ക് ഹെസനാണ് ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങുകയാണ് ജാമിസണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു