കായികം

ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: ബ്രസീല്‍ ഇതിഹാസ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോയുടെ അമ്മ മിഗ്വെലിന അന്തരിച്ചു. 71 വയസായിരുന്നു അവര്‍ക്ക്. 

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. 

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. 'റോണി ഒരു വാക്കും പറയാനില്ല. എനിക്ക് വിശ്വസിക്കാന്‍ പോലും സാധിക്കുന്നു. നിന്നെയും കുടുംബത്തേയും ചേര്‍ത്ത് നിര്‍ത്തുന്നു. ഈ അവസ്ഥ സങ്കടകരമാണ്. അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു'- മെസി കുറിച്ചു. 

'റോണി കരുത്തോടെ ഇരിക്കു. ദുഃഖകരമായ അവസ്ഥയാണ്'- എന്നായിരുന്നു നെയ്മര്‍ കുറിച്ചത്. 

നേരത്തെ അമ്മയ്ക്ക് കോവിഡ് ബാധിച്ച കാര്യം റൊണാള്‍ഡീഞ്ഞ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിരുന്നു. അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയിലാണെന്നും തങ്ങള്‍ അസുഖത്തിനോട് പൊരുതുകയാണെന്നും ഉടന്‍ തന്നെ ഭേദമായി തിരിച്ചെത്തുമെന്നും താരം കുറിച്ചിരുന്നു. പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദി പറയുന്നതായും അമ്മയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെയാണ് നല്‍കുന്നതെന്നും റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. പിന്നാലെയാണ് മരണം സംഭവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍